Attingal Accident: Facebook Post And Note Inside Car Add Mystery To Road Accident | തിരുവനന്തപുരം ആറ്റിങ്ങലില്‍ ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി അച്ഛനും മകനും ജീവനൊടുക്കിയ സംഭവം ഞെട്ടലോടെയാണ് നമ്മള്‍ കേട്ടത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു അപകടം. പേരൂര്‍ക്കട മണികണ്‌ഠേശ്വരം സ്വദേശി 48 വയസ്സുള്ള പ്രകാശ് 11 വയസ്സുള്ള മകന്‍ ശിവദേവ് എന്നിവരാണ് മരിച്ചത്. പ്രകാശ് ശശികല ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. ഭാര്യ ശശികല 9 മാസമായി വിദേശത്താണ്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം ഉണ്ടായിരുന്നു. വിദേശത്തുനിന്ന് മടങ്ങിവരാന്‍ ആവശ്യപ്പെട്ടിട്ടും ശശികല അനുസരിച്ചില്ല. ഇതേ തുടര്‍ന്ന് ആത്മഹത്യാക്കുറിപ്പ് പ്രകാശ് തയ്യാറാക്കി വച്ചിരുന്നു. ആത്മഹത്യ കുറുപ്പ് പുറത്ത് വന്നിട്ടുണ്ട്